• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആയൂര്‍ കൊട്ടാരക്കര എംസി റോഡില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

By ANSA 11    January 12, 2019   
accident-ayur

ആയൂര്‍ കൊട്ടാരക്കര എംസി റോഡില്‍ വാഹനാപകടം. കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. വടശേരിക്കര തലച്ചിറ ഏറം സ്വദേശി മിനി ആര്‍(45), ഹര്‍ഷ(3), അഞ്ജന സുരേഷ് (22), സ്മിത, ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍ (22) എന്നിവരാണ് കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പത്തനംതിട്ട വടശ്ശേരി സ്വദേശികളും ചെങ്ങന്നൂരിലെ ആല സ്വദേശിയുമാണ് അപകടത്തില്‍ മരിച്ചതെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. മൂന്ന് സ്ത്രീകളും ഒരു പുരുഷനും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കടയ്ക്ക്ല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News