• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാമതിലില്‍ പങ്കെടുക്കുന്നവര്‍ തിരിച്ച് ഇങ്ങോട്ട് വരേണ്ടതില്ല, പിണറായി വിജയന്റെ നാട്ടിലേക്ക് പോയാല്‍ മതി; ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്

By shahina tn    December 24, 2018   
ajesh

വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകുന്ന സ്ത്രീകളെ തിരിച്ച് നാട്ടില്‍ കാലുകുത്താന്‍ അനുവധിക്കില്ലായെന്ന ഭീഷണിയുമായി ആര്‍എസ്എസ് നേതാവ്. കൊടുങ്ങല്ലൂര്‍ സ്വദേശി അജേഷ് കക്കറയാണ് ഭീഷണി മുഴക്കിയുള്ള വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

തന്റെ പ്രദേശമായ കോതപറമ്പ്, ആല, ആമണ്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു സ്ത്രീപോലും ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ പങ്കെടുക്കില്ലായെന്നും അഥവാ പങ്കെടുക്കാന്‍ പോയാല്‍ ഈ പ്രദേശത്തേക്ക് തിരികെ വരേണ്ടതില്ല. പങ്കെടുക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പിണറായി വിജയന്റെ നാട്ടില്‍പോയി താമസിച്ചാല്‍ മതിയെന്നും തന്റെ നാട്ടില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

താന്‍ ഒരു ഹിന്ദുവും ഈഴവനുമാണ്. തന്റെ പ്രദേശത്തെ എസ്എന്‍ഡിപി ശാഖയില്‍ ഉള്‍പ്പെടുന്നവരോട് വനിതാമതിലില്‍ പങ്കെടുക്കാന്‍ പോകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തില്‍ പിറന്ന ആരും വനിതാമതിലില്‍ പങ്കെടുക്കില്ല. വനിതാമതിലില്‍ പങ്കെടുക്കാന്‍ പോയ സ്ത്രീകളെ കാലുകുത്താന്‍ അനുവധിക്കില്ല. ഇതിന്റെ പേരില്‍ എന്ത് കേസ് വന്നാലും നേരിടാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News