• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
02:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെഎസ്ആര്‍ടിസിയിലെ പിരിച്ചുവിടല്‍: പ്രതിഷേധവുമായി എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും

By shahina tn    December 19, 2018   
ksrtc

കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ച് വിട്ടതില്‍ പ്രതിഷേധിച്ച് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തും. ഈ മാസം 20 മുതലാണ് മാര്‍ച്ച്. അതേസമയം ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും താല്ക്കാലിക ജീവനക്കാരുടെ കൂട്ടായ്മ അറിയിച്ചു.

മാനേജ്‌മെന്റും സര്‍ക്കാറും തങ്ങളെ ചതിക്കുകയായിരുന്നുവെന്നാണ് പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ നിലപാട്. പലഘട്ടങ്ങളിലും തങ്ങളെ സ്ഥിരപ്പെടുത്തുമെന്ന് വാഗ്ദാനം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. എന്നാല്‍ ഇതിന് ആവശ്യമായ നടപടിയെടുക്കാന്‍ തയ്യാറായില്ല. ഇതാണ് കോടതി വിധിയിലെത്തിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

പന്ത്രണ്ട് വര്‍ഷത്തിലധികമായി കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്തിരുന്നു തങ്ങളെ പിരിച്ചുവിട്ടതിലൂടെ ജീവിക്കാനുള്ള അവകാശമാണ് തകര്‍ത്തത്. ഇതിനെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ചടക്കമുള്ള പ്രതിഷേധപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ ജില്ലകളിലും പ്രാരംഭ കൂടിച്ചേരലും നടത്തി. അഞ്ച് ദിവസം നീളുന്ന ലോംഗ് മാര്‍ച്ച്  ആലപ്പുഴയില്‍ നിന്നും ആരംഭിക്കും. മാര്‍ച്ചില്‍ ജീവനക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.

തങ്ങളുടേത് പിന്‍വാതില്‍ നിയമനമല്ലായിരുന്നില്ല. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തനപരിചയം മനസ്സിലാക്കി വിളിച്ചുവരുത്തി നിയമിക്കുകയായിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തി. ജനുവരി 2ന്.ഹരജി ഫയല്‍ ചെയ്യും. അതേസമയം നിയമപോരാട്ടത്തിനുള്ള പണം കണ്ടെത്തുന്നതും ജീവനക്കാര്‍ക്ക് വെല്ലുവിളിയാകുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News