• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദേശീയ പണിമുടക്ക്: തിരുവനന്തപുരത്ത് എസ്ബിഐ ശാഖയ്ക്കുനേരെ ആക്രമണം

By ANSA 11    January 9, 2019   
sbi-attack

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ശാഖയ്ക്കുനേരെ ആക്രമണം. ബാങ്കിനുള്ളില്‍ കടന്ന സമരാനുകൂലികള്‍ കംപ്യൂട്ടര്‍, മേശ, ഫോണ്‍ എന്നിവ അടിച്ചു തകര്‍ത്തു. കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം തെക്കന്‍ കേരളത്തില്‍ പണിമുടക്ക് ഇന്നും ഹര്‍ത്താലിന് സമാനമായിരുന്നു.

രാവിലെ പത്ത് മണിയോടെയാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐ സാഖയ്ക്ക് നേരെ ആക്രമണമുണ്ടായത്. ബാങ്ക് അടയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം നിഷേധിച്ചതോടെയാണ് അക്രമമുണ്ടായതെന്ന് മാനേജര്‍ പറഞ്ഞു. ക്യാബിനുള്ളിലെ കംപ്യൂട്ടര്‍, മേശ, ഫോണ്‍ തുടങ്ങിയവയാണ് അടിച്ചുതകര്‍ത്തത്.

ബാങ്കിനുള്ളിലേക്ക് കടന്നുവരുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാണെങ്കിലും അക്രമം നടന്ന മുറിയിലെ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. സമരക്കാര്‍ ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡിസിപി വ്യക്തമാക്കി. സംയുക്ത തൊഴിലാളിയൂണിയന്റെ സമരപ്പന്തലിനു പിറകില്‍ തന്നെയാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

ഇന്നലെയും ബാങ്ക് തുറന്നെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിരുന്നില്ല. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങള്‍ സമരത്തിന്റെ ശോഭ കെടുത്തില്ലായെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് സംയുക്തസമരസമിതി തന്നെ പരിശോധിക്കുമെന്നും അക്രമികള്‍ ആരെന്ന് കണ്ടെത്തുമെന്നും കോടിയേരി പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News