• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
06:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല ദേവപ്രശ്നം: പതിനെട്ടാം പടിയ്ക്ക് മേൽക്കൂര, നവഗ്രഹക്ഷേത്രം മാറ്റി നിർമ്മിക്കാൻ തീരുമാനം

By Web Desk    March 15, 2019   
sabarimala new

പത്തനംതിട്ട : ശബരിമലയിൽ ദേവപ്രശ്ന വിധി പ്രകാരം വരുത്ത‌ണ്ട മാറ്റങ്ങൾക്ക് വാസ്തു ശാസ്ത്രപ്രകാരം സ്ഥാനങ്ങൾ നിശ്ചയിച്ചു. വാസ്തു ശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് സ്ഥാനങ്ങൾ നിശ്ചയിച്ചത്.

മഴ നനയാതെ പടിപൂജ നടത്തുന്നതിന് പതിനെട്ടാംപടിക്ക് വാസ്തു പ്രകാരം മേൽക്കൂര ഉണ്ടാക്കുന്നതിനുളള അളവുകളും തിട്ടപ്പെടുത്തി . വാസ്തു വിദഗ്ധൻ തന്ത്രി കണ്ഠര് രാജീവരുമായും ആശയവിനിമയം നടത്തി

മാളികപ്പുറം ക്ഷേത്രത്തേക്കാൾ ഉയരത്തിലാണ് നവഗ്രഹ ക്ഷേത്രത്തിന്റെ സ്ഥാനം. എന്നാൽ ക്ഷേത്രങ്ങൾ ഒരേ നിരപ്പിൽ വേണമെന്ന് ദേവ പ്രശ്നത്തിൽ കണ്ടതോടെയാണ് നവഗ്രഹ ക്ഷേത്രം മാളികപ്പുറം ക്ഷേത്രത്തിന്റെ അതേ നിരപ്പാക്കാൻ തീരുമാനിച്ചത്.

ഇപ്പോഴത്തെ സ്ഥലത്തു നിന്നും അൽപം മുന്നോട്ട് മാറ്റിയാണ് പുതിയ സ്ഥാനം. ശബരിമല ശ്രീകോവിലിന്റെ കിഴക്ക് വശത്ത് ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിലെ ഗണപതി വിഗ്രഹം മാളികപ്പുറത്തേക്ക് മാറ്റി പ്രതിഷ്ഠിക്കും .മാളികപ്പുറം ക്ഷേത്രത്തിന്റെ തിടപ്പള്ളി പൊളിച്ചു പണിയുന്നതിനുള്ള സ്ഥാനവും കണ്ടു.ഭഗവതിസേവ നടത്തുന്നതിനുള്ള മണ്ഡപവും തിടപ്പള്ളിയോട് ഒപ്പമാകും ഇനി ഉണ്ടാകുക.

സന്നിധാനത്തെ ഗോശാലയുടെ സ്ഥാനം കാലിതൊഴുത്തിന് പറ്റിയതല്ലെന്ന് ദേവ പ്രശ്നത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഗോശാല മാറ്റിപണിയാനും തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ മാളികപ്പുറത്തെ മണിമണ്ഡപം ,മാളികപ്പുറം ക്ഷേത്രം എന്നിവയുടെ സ്ഥാനങ്ങൾക്ക് മാറ്റമില്ല. മണിമണ്ഡപം അതേപടി നിലനിർത്തി അതിന്റെ അളവ് അനുസരിച്ചാകും പന്തളം രാജമണ്ഡപം പുതുക്കി പണിയുക.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News