• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാന്ദാമംഗലം പള്ളിത്തര്‍ക്കത്തിന് പരിഹാരമായി; ഉപാധികള്‍ അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായി

By Web Desk    January 19, 2019   
church-manadamangalam

തൃശ്ശൂര്‍: തൃശൂര്‍ മാന്ദാമംഗലം പള്ളിത്തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയും.ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം അറിയിച്ചു.

ഞാറയാഴ്ച്ച കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന് യാക്കോബായ വിഭാഗം കളക്ടറോട് അവസാനമായി ഒരു ആവശ്യം ഉന്നയിച്ചു. ഇതിനായിയാക്കോബായ വിഭാഗം സിപിഎമ്മിന്റെ സഹായവുംതേടി. യാക്കോബായ വിഭാഗം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ചയും നടത്തിയിരുന്നു. മാന്ദാംമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു.

യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവെച്ചിരുന്നത്. പള്ളിയില്‍ മൂന്ന് ദിവസമായി തുടരുന്ന പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായി. എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. സഭയുടെ മേലധ്യക്ഷന്‍മാരുമായി കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവര്‍ ആവശ്യമുന്നയിച്ചത്.

ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിവരെ കളക്ടര്‍ സമയം അനുവദിച്ചിരുന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് കളക്ടറുടെ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യാക്കോബായ വിഭാഗം അറിയിച്ചത്. എന്നാല്‍ ഞായറാഴ്ച കുര്‍ബാന കൂടാന്‍ അവസരം നല്‍കണമെന്ന ഒരു കാര്യം മാത്രം യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടര്‍ ഇതിന് അനുമതി നിഷേധിച്ചു. കളക്ടറുടെ തീരുമാനം അംഗീകരിക്കുന്നതായി യാക്കോബായ വിഭാഗം പറഞ്ഞു. കളക്ടറുടെ നടപടിയില്‍ സന്തോഷമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും പറഞ്ഞു. ഇതോടെ മൂന്ന് ദിവസമായി നടന്നുവന്ന പ്രശ്‌നങ്ങള്‍ക്കാണ് അന്തിമ പരിഹാരമായത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News