• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
04:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താലിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് അലംഭാവം: ഹൈക്കോടതി

By ANSA 11    January 9, 2019   
high

കൊച്ചി: ഹര്‍ത്താലിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഈ നടപടി പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി വിശദമാക്കി. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നായിരുന്നു ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ ഈ നടപടി പ്രോത്സാഹിപ്പിക്കാന്‍ ആകില്ലെന്നും കോടതി വിശദമാക്കിയിട്ടുണ്ട്. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്ത് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, മലയാളി വേദി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേ ഇറക്കിയ ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവര്‍ നിത്യ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്ന് കോടതി വിശദമാക്കി. പണിമുടക്കിനും ഹര്‍ത്താലിനും ആഹ്വാനം ചെയ്യുന്നവര്‍ ഇത് കാണാതെ പോകരുതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഹര്‍ത്താല്‍ നടത്താന്‍ ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും, അക്രമങ്ങളിലെ നാശനഷ്ടങ്ങളില്‍ ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരവാദികളായിരിക്കുമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. കേസ് മൂന്നാഴ്ച്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News