• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
02:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കിളിനക്കോട്ടെ സദാചാര സംരക്ഷണം; കേസ് യൂത്ത് ലീഗ് നേതാവിനെതിരെയും

By shahina tn    December 20, 2018   
kilinakodu2

വിവാഹ ചടങ്ങുകള്‍ക്ക് എത്തിയപ്പോള്‍ ഉപദ്രവിച്ച സദാചാര പൊലീസുകാരെ തുറന്നുകാട്ടിയ പെണ്‍കുട്ടികള്‍ക്ക് കിളിനക്കോട്ടെ യുവാക്കളുടെ സംസ്‌കാര സമ്പന്നമായ മറുപടികള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇതേത്തുടര്‍ന്ന് ലഭിച്ച പരാതിയിന്മേല്‍ പൊലീസ് ആറുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

യൂത്ത് ലീഗ് നേതാവ് പുള്ളാട്ട് ഷംസുദ്ധീന്‍ അടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് വേങ്ങര പൊലീസ് വ്യക്തമാക്കി. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും പൊലീസ് പറയുന്നു. ഇതോടെ സദാചാര സംരക്ഷകര്‍ കുടുങ്ങുമെന്നുറപ്പാണ്. പെണ്‍കുട്ടികളെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ പരാതി.

കല്യാണത്തിന് വന്നാല്‍ നക്കുക പോവുക, പീഡിപ്പിച്ചിട്ട് നീ ഇത്ര സന്തോഷിക്കുന്നോ, ലോഡ്ജ് ഇവിടെയില്ല, നിന്നെ ഇക്കിളിയിട്ടാണോ പീഡിപ്പിച്ചത് തുടങ്ങിയ നാടിന്റെ സംസ്‌കാരം തുടിക്കുന്ന വാക്കുകളാണ് ഇവരില്‍ നിന്ന് പുറത്തുവന്നത്. ഇതോടെ കിളിനക്കോടുകാര്‍തന്നെ ഇവരെ തള്ളി രംഗത്തുവന്നിരുന്നു. കിളിനക്കോട് വളരെ നല്ല സ്ഥലമാണെന്നും സോഷ്യല്‍ മീഡിയയില്‍ കാണുന്നതുപോലുള്ള സദാചാര രോഗികള്‍ ഇവിടെയില്ല എന്നും അവര്‍ പറയുന്നു. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിന് പല കിളിനക്കോടുകാരും സോഷ്യല്‍ മീഡിയയില്‍ ഖേദംപ്രകടിപ്പിക്കുന്നുമുണ്ട്.

നിന്നെ പൊരേല് എന്താണ് പഠിപ്പിച്ചത് എന്ന് വീഡിയോയിലൂടെ ചോദിക്കുന്ന സദാചാര പൊലീസുകാര്‍ പൊരേല്‍ പഠിച്ച രീതിയില്‍ത്തന്നെ സംസാരിക്കുന്നു. പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ കിളിനക്കോട്ടെ സദാചാര രോഗികളുടെ പ്രശ്‌നം മാത്രമാണ് പുറത്തുവന്നതെങ്കില്‍ ഇപ്പോള്‍ സാമൂഹിക സാമൂഹിക ദുരന്തങ്ങളും കിളിനക്കോടുണ്ട് എന്ന് വ്യക്തമാകുന്നു.

സെല്‍ഫിയെടുക്കാനും സഹപാഠികളോട് ഇടപഴകിയതിനുമാണ് ഇത്രയേറെ പ്രശ്ങ്ങള്‍ സദാചാരരോഗികള്‍ വരുത്തിവച്ചത്. കിളിനക്കോട് ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണ് എന്ന് തെറ്റിദ്ധരിക്കുമാറ് സ്വാതന്ത്ര്യം എന്നതിന് മറ്റൊരു നിര്‍വചനവും സദാചാര പൊലീസുകാര്‍ നല്‍കാന്‍ശ്രമിക്കുന്നുണ്ട്.

ഞങ്ങള്‍ കിളിനക്കോട് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വിവാഹത്തിന് വന്നതാണ്. ഞങ്ങള്‍ക്ക് ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ഇത്രയും ദയനീയമായിട്ടുള്ള ഒരു സ്ഥലം ഞങ്ങള്‍ കണ്ടിട്ടില്ല. ഇത്രയും നേരം വെളുക്കാത്ത, സംസ്‌കാര ശൂന്യരായ ആളുകളെ കണ്ടിട്ടില്ല.ചെക്കന്‍മാര്‍ വരേ..ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പക്കാ ദാരിദ്ര്യമാണ്. തീരെ നേരം വെളുക്കാത്ത ഒരുപാട് പേരുണ്ട് ഈ നാട്ടില്‍. കിളിനക്കോട് വഴി വരുന്നവരൊക്കെ എമര്‍ജന്‍സി കയ്യില്‍ കരുതുക. ഇവിടെയൊക്കെ ഒന്ന് വെളിച്ചും വെപ്പിക്കാനുണ്ട്. പരമാവധി ആരും ഈ നാട്ടിലേക്ക് കല്യാണം കഴിച്ച് വരാതിരിക്കുക. ഞങ്ങളുടെ ഫോട്ടോ വെച്ച് വേറെന്തെങ്കിലും വാര്‍ത്ത കിട്ടുകയാണെങ്കില്‍ ഫേക്ക് ആണെന്ന് വിചാരിക്കുക. ഇങ്ങനെയാണ് പെണ്‍കുട്ടികള്‍ വീഡിയോയില്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്നാണ് സദാചാര പൊലീസുകാര്‍ മാന്യമല്ലാത്ത വാക്കുകളുമായി രംഗത്തെത്തിയതും പിന്നീട് പൊലീസ് കേസായി മാറിയതും. യൂത്ത് ലീഗ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News