• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
01:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബി; ‘ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് സമരം നടത്തിയത്’: വെള്ളാപ്പള്ളി നടേശന്‍

By Web Desk    January 22, 2019   
vellappally

കൊല്ലം: ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയെന്ന് വെള്ളാപ്പള്ളി നടേശന്‍. ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണ് സമരം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ കൈകൊണ്ടതെന്നും ശബരിമലയയെ രാഷ്ട്രിയ വല്‍ക്കരിക്കുന്നതിന്റെ അവസാന ഘട്ടമായിരുന്നു അയ്യപ്പ സംഗമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയ്യപ്പ സംഗമത്തില്‍ അവര്‍ണരും ഉണ്ടായിരുന്നുവെങ്കിലും അത് അവര്‍ണര്‍ക്ക് പൂര്‍ണ പങ്കാളിത്തം നല്‍കിയെന്ന് പറയാന്‍ സാധിക്കില്ല. സെന്‍കുമാറിനെ കാട്ടി ഈഴവന്റെ പ്രാധിനിത്യമാണെന്ന് പറയേണ്ട ആവശ്യമില്ല. ശബരിമല സമരം ആത്മീയതയെ മാര്‍ക്കറ്റ് ചെയ്യുകയാണ്.  ശബരിമല വിഷയത്തില്‍ ജനങ്ങളെ മണ്ടന്‍മാരാക്കുകയാണ് ചെയ്തിട്ടുള്ളത്. ശബരിമല വിഷയത്തില്‍ സര്‍ക്കരിന് അപജയം സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ ഈ സമരത്തിന്റെ പേരില്‍ യുഡിഎഫിന് സര്‍വ്വ നാശം സംഭവിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയ്യപ്പ സംഗമം രാഷ്ട്രീയത്തിന്റെ മറ്റാരു മുഖമായിരുന്നു. യുവതി പ്രവേശനത്തിന്റെ പേരില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയിട്ടുണ്ട്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് പിണറായി വിജയന്റെ ബുദ്ധിയാണെന്ന് കരുതുന്നില്ല. ഇപ്പോഴും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ പോലും അവര്‍ണര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും ക്ഷേത്രങ്ങളില്‍ സവര്‍ണ അധിപത്യം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News