• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:13 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ്; കോടിയേരിക്ക് മറുപടിയുമായി ജി സുകുമാരൻ നായർ

By shahina tn    December 19, 2018   
sukumaran-kodiyeri

കോട്ടയം: മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ് എന്ന കാര്യം കോടിയേരി ഓർക്കുന്നത് നന്നെന്ന് ജി സുകുമാരൻ നായർ. കോടിയേരിക്ക് മറുപടിയുമായി എൻഎസ്എസ്. എൻഎസ്എസിനെ ആർഎസ്എസ് വിഴുങ്ങുമെന്നും ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ ഉള്ള ശ്രമം നടക്കുന്നുവെന്നുയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാമർശം.

എന്നാൽ മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല എൻഎസ്എസ് എന്ന കാര്യം കോടിയേരി ഓർക്കുന്നത് നന്ന്. അതിനുവേണ്ടി ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണ് ഉള്ളതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

രാഷ്ട്രീയത്തിന് അതീതവും മതേതരത്വത്തിന് ഉതകുന്നതും മന്നത്ത് പത്മനാഭന്റെ ദർശനങ്ങളിൽ അധിഷ്ഠിതവുമായ നിലപാടാണ് എൻഎസ്എസ് ഇന്നും തുടരുന്നത് എന്നകാര്യം കോടിയേരി അറിയണം. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കേണ്ട കാര്യത്തിൽ സിപിഎമ്മിന് പറ്റിയ വീഴ്ചകൾതിരുത്താൻ സ്വയം ശ്രമിക്കണമെന്നും സുകുമാരൻ നായർ ഓർമ്മിപ്പിക്കുന്നു.

രാജ്യ നന്മയ്ക്കുവേണ്ടി മതേതരത്വം ജനാധിപത്യം സാമൂഹികനീതി ഈശ്വരവിശ്വാസം എന്നിവ സംരക്ഷിക്കുക എന്നതാണ് എൻഎസ്എസ് നിലപാട്. ഇതിൻറെ പിന്നിൽ മറ്റു ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല. എൻഎസ്എസ് എന്നുംവിശ്വാസികൾക്കൊപ്പമാണെന്നും നിരീശ്വരവാദത്തിന് എതിരാണെന്നും പ്രസ്താവനയിൽ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News