• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്എന്‍ഡിപി; ഒരു മുന്നണിയേയും പിന്തുണയ്ക്കില്ലെന്ന് വെള്ളാപ്പള്ളി

By Web Desk    January 22, 2019   
vellappally-natesan-1

കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എസ്എന്‍ഡിപി. തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും എസ്എന്‍ഡിപി പിന്തുണ നല്‍കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് അണികള്‍ക്ക് തീരുമാനിക്കാം. ശബരിമലയിലെ വിവാദങ്ങള്‍ യുഡിഎഫിന്റെ സര്‍വ്വനാശത്തിനു വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ മുന്നണിയെ പിന്തുണച്ച പാരമ്പര്യമാണ് എസ്എന്‍ഡിപിക്ക്. എന്നാല്‍ ഇക്കുറി ആ നിലപാടില്‍ മാറ്റം വരുത്താനാണ് സംഘടനയുടെ തീരുമാനം. ഒരു മുന്നണിയ്ക്കും എസ്എന്‍ഡിപി പിന്തുണ പ്രഖ്യാപിക്കില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അണികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിവാദം യുഡിഎഫിന് സര്‍വ്വനാശം ഉണ്ടാക്കും. അതിന്റെ നേട്ടം ബിജെപിക്ക് ലഭിക്കും. ശബരിമല വിവാദങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലെ സമരങ്ങള്‍ ആസൂത്രണം ചെയ്തത് സവര്‍ണലോബിയാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രിയുടെ ബുദ്ധിയാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ച്ച പറ്റിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമലയിലെ വിവാദങ്ങളുടെ പേരില്‍ എന്‍എസ്എസിനേയും തന്ത്രിയേയും ബിജെപിയേയും വെളളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News