• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
01:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ ഹെഡ്മാസ്റ്റര്‍ക്ക് നേരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം

By Web Desk    November 10, 2018   

കൊല്ലം ജില്ലയിലെ മാലൂര്‍ ഗവണ്‍മെന്റ് യു പി സ്കൂളിലെ  ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ ഹെഡ്മാസ്റ്റര്‍ക്ക് നേരെ  ഗണേഷ് കുമാര്‍ എംഎല്‍എയുടെ കയ്യേറ്റശ്രമം. സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സമ്മേളനത്തിനിടെയാണ് ഹെഡ്മാസ്റ്ററും എംഎല്‍എയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നത്. വാക്കേറ്റം കയ്യാങ്കളിയിലേക്ക് എത്തിയതോടെ വേദിയില്‍ ഉണ്ടായിരുന്നവര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. 

ഉദ്ഘാടന പ്രസംഗത്തിനിടെ ഹെഡ്മാസ്റ്റര്‍ സി വിജയകുമാറിനെതിരെ എംഎല്‍എ നടത്തിയ ആരോപണങ്ങളായിരുന്നു പ്രകോപനത്തിന് കാരണം. എംഎല്‍എയുടെ പ്രസംഗശേഷം സ്കൂള്‍ വികസനവുമായി ബന്ധപ്പെട്ട നിവേദനം നല്‍കാന്‍ ഹെഡ്മാസ്റ്ററേയും പിടിഎ പ്രസിഡന്റിനേയും പഞ്ചായത്ത് പ്രസിഡന്റിനേയും ക്ഷണിച്ചതോടെ എംഎല്‍എ പ്രകോപിതനായി. ഹെഡ്മാസ്റ്റര്‍ തനിക്ക് നിവേദനം തരേണ്ടതില്ലെന്ന് എംഎല്‍എ നിലപാട് എടുത്തതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെയാണ് കയ്യാങ്കളിയുമായി എംഎല്‍എ എത്തിയത്. തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന ഹെഡ്മാസ്റ്ററുടെ ആവശ്യം കേള്‍ക്കാള്‍ പോലും കൂട്ടാക്കാതെയാണ് എംഎല്‍എ വേദി വിട്ടത്. ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി മന്ത്രി കെ രാജുവിനെ ക്ഷണിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചതെന്നാണ് ഹെഡ്മാസ്റ്റര്‍ വിശദമാക്കുന്നത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News