• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:51 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘സ്ത്രീകള്‍ വാവര്‍ പള്ളിയില്‍ സന്ദര്‍ശിക്കുന്നതില്‍ യാതൊരു വിലക്കുമില്ല, എതിരായ വാര്‍ത്തകള്‍ എല്ലാം വ്യാജം’; വ്യക്തമാക്കി മഹല്ല് കമ്മിറ്റി

By ANSA 11    January 8, 2019   
vavar

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വാവര്‍പള്ളിയില്‍ സ്ത്രീകള്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി അറിയിച്ചു. സുപ്രിം കോടി വിധിക്ക് മുന്‍പോ ശേഷമോ സ്ത്രീകള്‍ക്ക് യാതൊരു വിധത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നു മഹല്ല് പ്രസിഡന്റ് അഡ്വക്കേറ്റ് പിഎച്ച് ഷാജഹാന്‍ വ്യക്തമാക്കി.

വളരെ കാലം മുന്‍പ് തന്നെ  വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ട്. പള്ളിക്കുള്ളില്‍ കയറി വലം വെച്ചാണ് തീര്‍ത്ഥാടകര്‍ പമ്പയ്ക്ക് പോയിരുന്നത് എന്നും ഷാജഹാന്‍ പറഞ്ഞു.

വാവര്‍ പള്ളിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് നാട്ടിലെ നിലവിലുള്ള മതമൈത്രി തകര്‍ത്ത് ലഹള സൃഷ്ടിക്കാനുള്ള ശ്രമമാണ് എന്ന് ജമാഅത്തും ആരോപിച്ചു. 

 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News