• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി പിഞ്ചുകുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് കുതിക്കുന്ന ആംബുലന്‍സിന് വഴിയൊരുക്കൂ

By Ajay    April 16, 2019   

അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് പിഞ്ചുകുഞ്ഞിനേയും വഹിച്ചുകൊണ്ടുപോകുന്ന ആംബുലന്‍സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥിച്ച് സോഷ്യല്‍മീഡിയ. കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും വഹിച്ചുകൊണ്ടാണ് ആംബുലന്‍സ് ശ്രീചിത്രയിലേക്ക് കുതിക്കുന്നത്. സമയം വൈകുന്നത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നതിനാല്‍ വാഹനങ്ങള്‍ ഒതുക്കി നല്‍കി വഴിയൊരുക്കണമെന്നാണ് സോഷ്യല്‍മീഡിയയിലൂടെ ചൈല്‍ഡ് പ്രൊട്ടക്ട് ടീമിനൊപ്പം ആളുകള്‍ അഭ്യര്‍ത്ഥിക്കുന്നത്.

കെഎല്‍60 ജെ 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടു പോകുന്നത്. രാവിലെ 11 മണിക്കാണ് ആംബുലന്‍സ് മംഗലാപുരം ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടത്. വായുമര്‍ദ്ധം കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നതിനാല്‍ ഹെലികോപ്റ്ററിലോ, വിമാനത്തിലോ കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. അത്യാസന്ന നിലയിലുള്ള കുഞ്ഞായതിനാല്‍ ഇടയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ സമീപത്തെ ആശുപത്രിയില്‍ എത്തിക്കേണ്ടി വരും. ആംബുലന്‍സ് ഓരോ മണിക്കൂറിലും ഓരോ ജില്ലവീതമാണ് കടന്നുപോകുന്നത്. വേഗതയെക്കാള്‍ സുരക്ഷയാണ് പ്രധാനം. ട്രാഫിക് പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ സഹായവും സഹകരണവും അത്യാവശ്യമാണെന്ന് കുഞ്ഞിന് വേണ്ടി സോഷ്യല്‍മീഡിയ ഒന്നടങ്കം അഭ്യര്‍ത്ഥിക്കുന്നു.

 

Tags: ambulance
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News