• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാ മതില്‍ വര്‍ഗീയമതില്‍; വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കും: കെഎസ്‌യു

By shahina tn    December 19, 2018   
KM-Abhijith

കോഴിക്കോട്: വനിതാമതില്‍ വര്‍ഗീയമതിലാണെന്നും വിദ്യാഭ്യസ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിദ്യാര്‍ഥിനികളെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ശക്തമായ പ്രതികരിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അഭിജിത്ത്. നിയമപരമായി സ്വീകരിക്കാവുന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചുവരികയാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വനിതാ മതിലിന്റെ സദുദ്ദേശത്തേകുറിച്ച് പൊതുസമൂഹത്തിന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. വര്‍ഗീയതക്ക് നേതൃത്വം കൊടുത്ത ആളുകള്‍ തന്നെയാണ് ഇതിന്റെ മുന്‍നിരയിലുള്ളത്. ഇതിലൂടെ സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബോധ്യമാകുന്നില്ല. വിദ്യാര്‍ഥിനികളെ മതിലിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ കെഎസ്യുവിന്റെ നേതൃത്വത്തില്‍ ശക്തമായി പ്രതികരിക്കും.

ആവശ്യമെങ്കില്‍ നിയമനടപടികളുമായി കെ.എസ്.യു മുന്നോട്ട് പോകും. വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ചുവെക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. ചര്‍ച്ചകള്‍ നടക്കുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. കെടി ജലീലിന്റെ കാര്യത്തിലടക്കം അതാണ് സംഭവിച്ചത്. മന്ത്രി കെടിജലീലിനെതിരെ സമരം ശക്തമാക്കുമെന്നും ആഭിജിത്ത് വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News