• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
05:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫോണും കമ്പ്യൂട്ടറും ചോര്‍ത്താന്‍ അനുമതി; പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന് ചെന്നിത്തല

By shahina tn    December 22, 2018   
Ramesh-chennithala

തിരുവനന്തപുരം: രാജ്യത്തെ ഏതു പൗരന്റെയും കമ്പ്യൂട്ടറിലെയും ഫോണിലേയും വിവരങ്ങള്‍ പരിശോധിക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത് പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലീകാവകാശങ്ങളുടെ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യസുരക്ഷയുടെ പേര് പറഞ്ഞാണ് ഇത് ചെയ്തതെങ്കിലും കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബിജെപിക്ക് ഇത് വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ കഴിയും. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ ഘട്ടത്തില്‍ എതിരാളികള്‍ക്കെതിരായ ആയുധമായി ഇത് ഭരണ കക്ഷി ഉപയോഗിക്കും. സ്വകാര്യത മൗലീകാവകാശമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കിയത് അടുത്തകാലത്താണ്. അതിനെ പാടെ ഹനിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്.

ഇത് വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്താനും ഈമെയില്‍ പരിശോധിക്കാനും അനുവാദമുണ്ടായിരുന്നുള്ളൂ. ഇനി യാതൊരു അനുമതിയും കൂടാതെ ആരുടെ ഫോണു ചോര്‍ത്താനും കമ്പ്യൂട്ടര്‍ വിവരങ്ങള്‍ പരിശോധിക്കാനുമുള്ള അനിയന്ത്രിത അധികാരമാണ് പത്ത് ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്നത്. അത് വളരെ അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിയുടെ ഏകാധിപത്യ സ്വഭാവമാണ് ഇവിടെ വീണ്ടും തെളിയുന്നത്. ഈ കരിനിയമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News