• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഔദ്യോഗിക പ്രഖ്യാപനമെത്തി; തൃശ്ശൂരില്‍ സുരേഷ് ഗോപിതന്നെ എന്‍ഡിഎ സ്ഥാനാര്‍ഥി

By Ajay    April 3, 2019   

തൃശ്ശൂരില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സുരേഷ് ഗോപി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ന് സുരേഷ് ഗോപിയെ ദില്ലിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. അമിത് ഷായുമായിട്ടായിരുന്നു ചര്‍ച്ച. നേരത്തെ തുഷാര്‍ വെള്ളാപ്പള്ളി തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തുഷാര്‍ വയനാട്ടില്‍ നില്‍ക്കുമെന്ന് ഉറപ്പായതോടെ വീണ്ടും സീറ്റ് സുരേഷ് ഗോപിയിലേക്ക് എത്തി. ബി ഗോപാലകൃഷ്ണന്‍, ടോം വടക്കന്‍ എന്നിങ്ങനെ നിരവധി പേരുകള്‍ പറഞ്ഞുകേട്ടിരുന്നുവെങ്കിലും സുരേഷ് ഗോപിയെ നിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News