• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
05:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മകരവിളക്ക് മഹോത്സവം ഇന്ന് ; സുരക്ഷ ശക്തമാക്കി പൊലീസ്‌

By shahina tn    January 14, 2019   
makaravilak

സന്നിധാനം: ഭക്തി സാന്ദ്രമായ മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല. പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. ജ്യോതി ദര്‍ശനത്തിനായുള്ള എല്ലാ ഒരുക്കുങ്ങളും പമ്പയിലും സന്നിധാനത്തും പൂര്‍ത്തിയായി. മകരവിളക്കിനോടനുബന്ധിച്ച് കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് തിരുവാഭരണം ശരംകുത്തിയില്‍ എത്തിച്ചേരുക. തുടര്‍ന്ന് അധികൃതര്‍ വരവേറ്റ് എത്തിക്കുന്ന തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിക്കും. രാത്രി 7.52നാണ് അഭിഷേകവും സംക്രമ പൂജയും നടക്കുക.

മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയ പൊലീസ് അയ്യായിരത്തോളം പൊലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പിബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്തിട്ടുണ്ട്. ഹില്‍ടോപില്‍ ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പമ്പയുടെ വിവിധയിടങ്ങളില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണുള്ളത്.

ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍, വൈകിട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന കഴിയും വരെ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. സംഘര്‍ഷ സാധ്യതകളൊഴിവാക്കാനാണ് പൊലീസ് മലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News