• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:56 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല ദര്‍ശനത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദ്ദനം

By shahina tn    January 15, 2019   
kanakadurga_sabarimala

മലപ്പുറം: ശബരിമലയില്‍ പ്രവേശിച്ചതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ മാതാവ് മര്‍ദ്ദിച്ചു. ഭര്‍തൃമാതാവ് മരത്തിന്റെ പട്ടിക കൊണ്ടാണ് കനകദുര്‍ഗയെ മദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് പരുക്കേറ്റ കനകദുര്‍ഗയെ പെരിന്തല്‍മണ്ണയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയോടെയാണ് കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ വീട്ടിന്റെ അകത്തേക്ക് പ്രവേശിക്കാന്‍ ഭര്‍തൃമാതാവ് അനുവദിച്ചില്ല. എന്നാല്‍ കനക ദുര്‍ഗ വീട്ടിന്റെ അകത്തേക്ക് പ്രവേശിക്കുകയും രണ്ടുപേരും തമ്മില്‍ ഇത് വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തു. തുടര്‍ന്ന് ഭര്‍തൃമാതാവ് കനകദുര്‍ഗയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് കനകദുര്‍ഗയുടെ സുഹൃത്ത് പറയുന്നത്.

കനകദുര്‍ഗ ശബരിമലയില്‍ പ്രവേശിച്ചതില്‍ ഭര്‍തൃമാതാവിന് ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. അതിനാല്‍ മരുമകള്‍ വീട്ടില്‍ തിരിച്ചുവരുന്നതിലും ഇവര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഭര്‍തൃമാതാവിനെ കനകദുര്‍ഗ തിരിച്ച് മര്‍ദ്ദിച്ചതായും ഇവരും ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News