• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്തെ 259 ബസുകള്‍ക്കെതിരെ കേസെടുത്തു; 3.74 ലക്ഷം രൂപ പിഴ ചുമത്തി

By Ajay    April 26, 2019   

കോഴിക്കോട്: അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ  പരിശോധനയിൽ സംസ്ഥാനത്തൊട്ടാകെ  259 ബസ്സുകൾക്കെതിരെ കേസെടുത്തു. മൂന്ന് ലക്ഷത്തി എഴുപത്തിനാലായിരം രൂപ പിഴ ചുമത്തി. അതേസമയം, നിരന്തര പരിശോധനയിൽ പ്രതിഷേധിച്ച്  കോഴിക്കോട് നിന്നുള്ള സർവ്വീസുകൾ നിർത്തി വയ്ക്കാൻ ആലോചിക്കുന്നതായി കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

ദീർഘദൂര സ്വകാര്യ ബസ്സ് സർവീസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ മോട്ടോർവാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്.  യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോയെന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികൾ ബസുകളിൽ ഉണ്ടോയെന്നും  പരിശോധിക്കുന്നുണ്ട്. 

ഏജന്‍റസ് ലൈസന്‍സ് എടുക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവരോട് ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസെടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വാഹനങ്ങള്‍ മിതമായ വേഗതയില്‍ പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിരം യാത്രക്കാരോട് ജീവനക്കാരുടെ മോശം പെരുമാറ്റം ആണെങ്കില്‍ അക്കാര്യം അറിയിക്കണം എന്നാവശ്യപ്പെട്ടിടുണ്ട്. തിരുവനന്തപുരം മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ നജീബ് അറിയിച്ചു.

തിരുവനന്തപുരത്ത് 20 ബസ്സുകൾക്കെതിരെ കേസെടുത്തു. എറണാകുളത്ത് 74 വാഹനങ്ങൾ പരിശോധിച്ചതിൽ 11 വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 35000 രൂപ പിഴഈടാക്കുകയും ചെയ്തു.അതേസമയം, അടിക്കടിയുള്ള പരിശോധന ബസ്സ് ജീവനക്കാരെയും വലയ്ക്കുന്നു. 

 

 എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അതേസമയം തുടര്‍ച്ചയായുള്ള പരിശോധനകള്‍ സര്‍വ്വീസ് നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് ബസ് ഉടമകളും ജീവനക്കാരും പറയുന്നത്. പ്രശ്നം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബസുടമകള്‍ യോഗം ചേരുന്നുണ്ട്. 

Tags: bus
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News