• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MARCH 2019
SATURDAY
11:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംഘര്‍ഷങ്ങള്‍ തുടരുന്നു; നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

By ANSA 11    January 4, 2019   
nirodhananja

ഹര്‍ത്താല്‍ ദിനത്തിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ ബിജെപി-സിപിഎം സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട്, വലിയമല എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍, ന്യായവിരുദ്ധമായ സംഘം ചേരല്‍ എന്നിവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഡോ കെ വാസുകി ഉത്തരവ് പുറപ്പെടുവിച്ചു.

ഹര്‍ത്താല്‍ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് നെടുമങ്ങാട് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് മൂന്ന് ദിവസത്തെ നിരോധനാഞ്ജ പുറപ്പെടുവിച്ചിരിക്കുന്നത്. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും നെടുമങ്ങാട് മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ആയ ഹരികേശ് നായര്‍, സിപിഐഎം കരിപ്പൂര്‍ ബ്രാഞ്ച് സെക്രട്ടറി പ്രമോദ് എസ്എഫ്‌ഐ നേതാവ് ഹരി എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്.

നെയ്യാറ്റിന്‍കരയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടു. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ഓഫീസ് ആക്രമിച്ചത്. അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News