• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കേരളത്തില്‍ പോളിംഗ് ശതമാനം 77.68; ഇതിനുമുമ്പ് ഇത്ര കനത്ത പോളിംഗ് നടന്നത് 77ലും 89ലും

By Ajay    April 24, 2019   

തിരുവനന്തപുരം: കേരളത്തിന്റെ പോളിംഗ് ശതമാനം 77.68. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനം പോളിംഗാണുണ്ടായത്. 2009ലെ തെരെഞ്ഞെടുപ്പില്‍ 73.37 ശതമാനവും.

തിരുവനന്തപുരത്ത് 73.37 ശതമാനം പോളിംഗാണ് നടന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 68.69 ശതമാനമായിരുന്നു തിരുവനന്തപുരത്ത് പോളിംഗ്. പത്തനം തിട്ടയില്‍ നേരത്തെ 66.02 ശതമാനം പോളിംഗ് എന്നത് 74.04 ആയി ഉയര്‍ന്നു. തൃശ്ശൂരില്‍ 72.17 എന്നത് 77.49 ആയി ഉയര്‍ന്നു. വയനാട്ടില്‍ 73.29 ശതമാനം എന്നത് 80.01 ആയും ഉയര്‍ന്നു.

പോൡഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു. എന്നാല്‍ ഇത് തങ്ങള്‍ക്ക് ഒരുസീറ്റെങ്കിലും നേടിത്തരും എന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ പ്രതീക്ഷ. രാഹുല്‍ തരംഗമാണ് കേരളത്തില്‍ ഉണ്ടായതെന്ന് യുഡിഎഫ് അവകാശപ്പെടുന്നു.

കഴിഞ്ഞ തവണ 70 ശതമാനം പോളിംഗ് നടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിംഗ് നടന്നു. കണ്ണൂരിലും വയനാട്ടിലും പോളിംഗ് 80 ശതമാനം കടന്നു. കണ്ണൂരാണ് പോളിംഗില്‍ മുന്നില്‍. പിന്നില്‍ തിരുവനന്തപുരം.

ഇതിനുമുമ്പ് 1977ലും 1989ലുമാണ് ഇത്രയും മികച്ച പോളിംഗ് നടന്നത്. രണ്ടുതവണയും പോളിംഗ് 79 ശതമാനം കടന്നിരുന്നു. എന്നാല്‍ ഓരോ തവണ കഴിയുന്തോറും തെരഞ്ഞെടുപ്പ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുന്നതിനാല്‍ കണക്കുകളിലെ കൃത്യതയും ഇപ്പോഴാണ് കൂടുതല്‍ എന്നാണ് വിലയിരുത്തല്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News