• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:08 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി; കെഎസ്ആര്‍ടിസിയില്‍ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകള്‍

By shahina tn    December 19, 2018   
ksrtc

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ വന്‍ നഷ്ടം. ജീവനക്കാരില്ലാതായതോടെ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകളാണ്. പ്രശ്‌നത്തില്‍ സ്ഥിരംജീവനക്കാര്‍ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം തുടരുകയാണ്. തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍.

മധ്യ, വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും യാത്രാക്ലേശം. ജോലിയില്‍ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍തയ്യാറാകുന്നില്ല. അധികവേതനം നല്‍കിയിട്ടും നിസ്സഹകരണം തുടരുകയാണ്. ജീവനക്കാരുടെ സംഘടനകളും സഹകരിക്കുന്നില്ല.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News