• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രതിഷേധം ശക്തമായി; ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ മടങ്ങി

By shahina tn    January 16, 2019   
reshama

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് മടങ്ങി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില എന്നിവരാണ് ദര്‍ശനം നടത്താന്‍ സാധിക്കാതെ മടങ്ങിയത്. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ തിരിച്ച് കൊണ്ടുവന്നത് എന്ന  ആരോപണവും ഉയരുന്നുണ്ട്.

കണ്ണൂരില്‍ നിന്നുള്ള ഏഴംഗ സംഘത്തിനൊപ്പമാണ് രേഷ്മയും  ഷാനിലയും പുലര്‍ച്ചയോടെ പമ്പയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ ഇവരെ നീലി മലയില്‍ വച്ച് തടയുകയായിരുന്നു. എന്നാല്‍ ദര്‍ശനം നടത്താതെ തിരിച്ച് മടങ്ങാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസ് ഇടപെട്ട് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

യുവതികളെ പൊലീസ് സംരക്ഷണയില്‍ തിരിച്ച് പമ്പയിലേക്കാണ് കൊണ്ടുപോകുന്നത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷന്മാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുവതികളെ തടഞ്ഞ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News