• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:24 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി

By Web Desk    December 19, 2018   
yatish-chandra

ദില്ലി: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സന്ദര്‍ശനത്തിനായെത്തിയപ്പോള്‍ നിലയ്ക്കലില്‍ വെച്ച് തടയുകയും കേന്ദ്രമന്ത്രിയായ തന്നോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കാലത്ത് നിലയ്ക്കലിന്റെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കിയത്.

എസ്പി യതീഷ് ചന്ദ്ര തന്നെ അപമാനിച്ചുവെന്നും ധിക്കാരത്തോടെ പെരുമാറിയെന്നും നോട്ടീസില്‍ പറയുന്നു. നിലയ്ക്കലില്‍ നിന്ന് സ്വന്തം വാഹനത്തില്‍ പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രധാന പ്രശ്‌നമായി ഉന്നയിച്ചിരിക്കുന്നത്. താന്‍ കേന്ദ്രമന്ത്രിയാണെന്ന് അറിഞ്ഞിട്ടും യതീഷ് ചന്ദ്രയുടെ ഭാഗത്ത് നിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും നോട്ടീസില്‍ പറയുന്നു. 

ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് കേന്ദ്രമന്ത്രിയായ തന്നോട് യതീഷ് ചന്ദ്ര ചോദിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് യതീഷ് ചന്ദ്ര വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പൊൻ രാധാകൃഷ്ണൻ ആരോപിച്ചു. പൊൻരാധാകൃഷ്ണൻ നൽകിയ അവകാശ ലംഘന നോട്ടീസ് പരിഗണിക്കാം എന്ന് സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു. നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ലോക്‌സഭാ ചര്‍ച്ചയില്‍ തീരുമാനിക്കും

ശബരിമല ദര്‍ശനത്തിനെത്തിയ സമയത്ത് സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ അനുവദിക്കാതിരുന്നതിനെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യത്തിന് പ്രളയത്തിനു ശേഷം മണ്ണിടിയുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഏതു സമയത്തും അപകടം സംഭവിക്കാമെന്നതിനാലാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതെന്നും എസ്പി യതീഷ് പറഞ്ഞ് മനസ്സിലാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെയെങ്കില്‍ കെസ്ആര്‍ടിസി ബസുകള്‍ കടത്തിവിടുന്നതും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതും എന്തിനാണെന്ന്കേന്ദ്രമന്ത്രി ചോദിച്ചു. കെസ്ആര്‍ടിസി ബസുകള്‍ യാത്രക്കാരെ അവിടെ എത്തിച്ചയുടന്‍ തിരികെ വരികയാണെന്നും പാര്‍ക്ക് ചെയ്യുന്നില്ലെന്നും എസ്പി അറിയിക്കുകയും ചെയ്തു.

ഭക്തരെ ദ്രോഹിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ബിജെപി നേതാക്കളുടെയടക്കം സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ ‘അങ്ങനെയെങ്കില്‍ നിങ്ങള്‍ ഉത്തരവ് തരൂ സാര്‍ ഞങ്ങള്‍ അനുസരിക്കാം’ എന്നായിരുന്നു എസ്പിയുടെ മറുപടി. പക്ഷേ താന്‍ അങ്ങനെ ചെയ്യില്ലെന്നും തനിക്ക് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അതാണ് സാര്‍ കാര്യം ആര്‍ക്കും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല്’ എന്നായിരുന്നു അന്ന് എസ്പി യതീഷ്ചന്ദ്ര പ്രതികരിച്ചത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News