• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“എന്റെ പകയില്‍ എരിഞ്ഞടങ്ങുമ്പോള്‍, അവരറിയും ഞാനവരുടെ രാജാവായിരുന്നെന്ന്, ഒരേയൊരു രാജാവ്”, മൂന്നാം തവണയും നൂറുകോടി ക്ലബ്ബില്‍ മോഹന്‍ലാല്‍ ചിത്രം

By Ajay    April 9, 2019   

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം ബോക്‌സോഫീസില്‍ നൂറുകോടി കളക്ഷന്‍ നേടി. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലാണ് ഇക്കര്യം വെളിപ്പെടുത്തിയത്. ഇതോടെ നൂറുകോടി ക്ലബ്ബില്‍ കടക്കുന്ന മൂന്നാം മലയാള ചിത്രമായി ലൂസിഫര്‍ മാറി.

പുലിമുരുകന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്കുശേഷമാണ് ലൂസിഫറും 100 കോടി നേടിയിരിക്കുന്നത്. വെറും 8 ദിവസങ്ങള്‍കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. സംവിധാനം ചെയ്ത ആദ്യ ചിത്രംതന്നെ 100 കോടി ക്ലബില്‍ പ്രവേശിപ്പിക്കുക എന്ന അപൂര്‍വനേട്ടം പൃഥ്വിരാജിനും കൈവരിക്കാനായി. ഒരുപക്ഷേ ഇന്ത്യന്‍ സിനിമാ മേഖലയിലെ അത്യപൂര്‍വ സംഭവമാകാം ഇത്.

എന്നാല്‍ ബോക്‌സോഫീസ് രാജാവ് താന്‍തന്നെയെന്ന് മോഹന്‍ലാല്‍ വീണ്ടും തെളിയിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. 100 കോടി നേടിയ എല്ലാ ചിത്രങ്ങളും മോഹന്‍ലാലിന്റെ താരമൂല്യം പ്രയോജനപ്പെടുത്തിയവയാണ്. പുലിമുരുകനിലും ലൂസിഫറിലും നായകനായിരുന്നുവെന്ന് മാത്രമല്ല കായംകുളം കൊച്ചുണ്ണിയില്‍ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കാനുമായി. കായംകുളം കൊച്ചുണ്ണിയുടെ വിപണി വലുതാക്കിയത് മോഹന്‍ലാല്‍ എന്ന താരമാണ്.

ആശിര്‍വാദ് സിനിമാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനിയെ പുതിയ തലങ്ങളിലേക്ക് ലൂസിഫര്‍ ഉയര്‍ത്തുന്നു. ആശിര്‍വാദിന്റെ ആദ്യ നൂറുകോടി ചിത്രമാണ് ലൂസിഫര്‍. മലയാളത്തിലെ ഏറ്റവും വലിയ സിനിമാ നിര്‍മാണ കമ്പനി എന്ന വിശേഷണം ആശിര്‍വാദ് ഇതോടെ നേടുന്നു.

75 കോടി കളക്ഷന്‍ നേടിയ ദൃശ്യവും 65 കോടി കളക്ഷന്‍ നേടിയ ഒപ്പവും മലയാള ചിത്രങ്ങളുടെ കളക്ഷന്‍ പട്ടികയില്‍ നാലാമതും അഞ്ചാമതുമാണ്. ഈ ചിത്രങ്ങള്‍ നിര്‍മിച്ചതും ആശിര്‍വാദാണ്. ഈ രണ്ടുചിത്രങ്ങളിലും മോഹന്‍ലാലായിരുന്നു നായകന്‍. ഷൂട്ടിംഗ് പുരോഗമിക്കുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രവും ഈ ആദ്യ അഞ്ച് സിനിമകളില്‍ ഇടംപിടിച്ച താരത്തിന്റെയും നിര്‍മാതാവിന്റെയും സംവിധായകന്റെയും ചിത്രമാണ് എന്നത് വല്ലാതെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News