• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശവുമായി നടത്തിയ വിവാഹം ശ്രദ്ധേയമാകുന്നു

By ANSA 11    January 8, 2019   
lahari

കോഴിക്കോട്: ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി നടത്തിയ വിവാഹം ശ്രദ്ധേയമായി. കോഴിക്കോട് പാറക്കടവിലാണ് വേറിട്ട വിവാഹം നടന്നത്. പങ്കെടുക്കാനെത്തിയവര്‍ക്ക് വിവാഹശേഷം വധൂവരന്മാര്‍ ബോധവത്ക്കരണ പ്രതിജ്ഞയും ചൊല്ലികൊടുത്തു. കോഴിക്കോട് പാറക്കടവിലെ എടച്ചേരി സ്വദേശി ഫായിസിന്റെയും ഷര്‍ഫിനയുടേയും വിവാഹ നിമിഷമാണ് അപൂര്‍വതകള്‍ കൊണ്ട് ശ്രദ്ധേയമായത്.

തന്റെ മകന്റെ വിവാഹ ചടങ്ങ് വ്യത്യസ്ഥമാക്കണമെന്ന പ്രവാസി വ്യവസായി ചീന്റവിട അഹമ്മദിന്റെ ആഗ്രഹമാണ് നാട്ടുകാരും സൃഹൃത്തുക്കളും യാഥാര്‍ഥ്യമാക്കിയത്. എക്‌സൈസ് വകുപ്പിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ലഹരിബോധവത്കരണമായി ചടങ്ങ് മാറി. പോസ്റ്ററുകള്‍ കൊണ്ട് വിവാഹ പന്തല്‍ അലങ്കരിച്ചു. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് നിന്നെത്തിച്ച ലഘുലേഖ ചടങ്ങിനെത്തിയവര്‍ക്ക് വിതരണം ചെയ്തു. നിക്കാഹിന് മുമ്പായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ക്ലാസുകള്‍ നല്‍കി.

ചിത്രകാരന്‍ സത്യന്‍ നീലിമയുടെ ക്യാന്‍വാസില്‍ പടര്‍ന്ന ഛായക്കൂട്ടില്‍ പൗരപ്രമുഖര്‍ ഒപ്പുവെച്ചു. വിവാഹ ധൂര്‍ത്തുകള്‍ക്കിടെ സമൂഹത്തിന് നല്‍കാവുന്ന മഹത്തായ സന്ദേശമാണ് പാറക്കടവും അഹമ്മദും സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂത്ത പുത്രിയുടെ വിവാഹത്തിന് ലൈബ്രറിയൊരുക്കിയതും ശ്രദ്ധേയമായിരുന്നു.


 

Tags: kerala drugs
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News