• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പാട്ടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിതല ചര്‍ച്ച നടത്താന്‍ ആലോചന; സമരസമിതി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി

By Web Desk    January 22, 2019   
alappad

കൊല്ലം: ആലപ്പാട്ടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിതല ചര്‍ച്ച നടത്താന്‍ ആലോചന. ഇതിന് മുന്നോടിയായി കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ സമരസമിതി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന്  ആര്‍ രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അതേസമയം പാരിസ്ഥിതിക അനുമതി ഇല്ലാത്ത ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

കരിമണല്‍ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട്ടെ ജനകീയ സമരസമിതി കഴിഞ്ഞ 82 ദിവസങ്ങളായി സമരത്തിലാണ്. പ്രശ്‌നപരിഹാരത്തിനായി വ്യവസായമന്ത്രി ഇപി ജയരാജന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിഷയം രമ്യമായി പരിഹരിക്കുതിനു വേണ്ടി ചര്‍ച്ചകള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ ഭാഗമായി കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ സമരസമിതി നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തിയത

കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്താനാകില്ലെന്നാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. വിഷയം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന പൊതുനിലപാടിലാണ് സര്‍ക്കാര്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സമരം മുന്നോട്ട് കൊണ്ടു പോകുന്നത് ഗുണകരമാകില്ലെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരസമിതി നേതാക്കളുമായി നടത്തുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News