• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:40 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയനാടൻ കാറ്റാഞ്ഞടിക്കുന്നത്  തുഷാറിനൊപ്പമോ.

By Ajay    April 2, 2019   

വയനാടിന്റെ മലയോര വീഥിയിൽ  മാറ്റത്തിന്റെ മാറ്റൊലിക്ക്‌ തുടക്കം കുറിച്ച് ശ്രീ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന മഹാജനസംഗമ റാലി. ആയിരങ്ങൾ സമന്വയിച്ചു. വയനാട് ജനവിധി  തേടി ഇറങ്ങുമ്പോൾ അടിവരയിട്ടു പറയാം കോൺഗ്രസിന്റെ തോൽവിയുടെ വിധി ജനം എഴുതും. വയനാട്ടിൽ പൂർണ പിന്തുണയാണ് ശ്രീ തുഷാറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനേറ്റവും വലിയ ഉദാഹരണം തന്നെയാണ് ആദ്യ ദിനത്തിലെ ജന സാഗരം. എന്തായാലും വയനാട്ടിൽ തുഷാർ ആഞ്ഞടിക്കും കോൺഗ്രസ്‌ അടിപതറുമോ ആടിയുലയുമോ. വരും നാളുകൾ വിളിച്ചോതും ജനഹിതം.

കരിന്തണ്ടന്റെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച ശ്രീ തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ്  പ്രചാരണം വയനാടിന്റെ നഗരവീഥിയിൽ എത്തിയപ്പോൾ ജനസാഗരമായി.
മഹാജനസംഗമറാലിയിൽ  ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കർ , കേരള കോൺഗ്രസ് എൻ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്ടറി ആന്റോ അഗസ്റ്റിൻ, വയനാട്ടിലെ എൻ.ഡി.എ - ബി.ജെ.പി -  ബി.ഡി.ജെ.എസ് -  അനുഭാവികളും അനുഗമിച്ചു.

Related News
Tags: wayanad
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News