• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാഹിത്യകാരി അഷിത അന്തരിച്ചു

By Ajay    March 27, 2019   

തൃശ്ശൂര്‍: പ്രശസ്ത സാഹിത്യകാരി അഷിത (63) അന്തരിച്ചു. അല്‍പസമയം മുമ്പ് അശ്വിനി ആശുപത്രിയിലായിരുന്നു മരണം. ചെറുകഥ, ബാലസാഹിത്യം, പരിഭാഷ എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

മഴമേഘങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, വിസ്മയ ചിഹ്നങ്ങള്‍, മയില്‍പീലി സ്പര്‍ശം, ശിവേന സഹനര്‍ത്തനം, കല്ലുവച്ച നുണകള്‍, വിവാഹം ഒരു സ്ത്രീയോട് ചെയ്യുന്നത് തുടങ്ങിയവയാണ് കൃതികള്‍. 2017ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്കാണ് ലഭിച്ചത്.

ഇടശ്ശേരി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് എന്നിവ പുരസ്‌കാരങ്ങളില്‍പെടുന്നു. പദവിന്യാസങ്ങള്‍ എന്നപേരില്‍ റഷ്യന്‍ കവിതകള്‍ പരിഭാഷപ്പെടുത്തി. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News