• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കര്‍ണ്ണാടക സ്വദേശിനിയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍

By ANSA 11    January 9, 2019   
arrest

കാസര്‍ഗോഡ്: കാസര്‍ഗോഡ് കര്‍ണ്ണാടക സ്വദേശിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശി ചന്ദ്രു രമേശ് കമ്പലെയാണ് അറസ്റ്റിലായത്. കര്‍ണാടക ഹുബ്ലി സ്വദേശിനിയും കാസര്‍ഗോഡ് ചാല റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

കണ്ണാടക സ്വദേശി ചന്ദ്രു രമേശ് കമ്പലെയെ ഷിമോഗ തീര്‍ത്ഥ ഹള്ളിയില്‍ നിന്നുമാണ് കാസര്‍ഗോഡ് പോലീസിന്റെ പിടികൂടിയത്. ഡിസംബര്‍ 20ന് ആണ് സരസുവിനെ ചാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസമായി ചന്ദ്രുവിന്റെ കൂടെയായിരുന്നു താമസം. ഡിസംബര്‍ 17ന് രാത്രി തന്നെ സരസ്വതി കൊല്ലപ്പെട്ടിരുന്നുവെന്ന് ചന്ദ്രു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ സരസുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെയുണ്ടായ തള്ളലില്‍ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സരസു കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

സരസ്വതി മരിച്ച കാര്യം തിരിച്ചറിഞ്ഞ ശേഷം തെളിവുകള്‍ നശിപ്പിച്ചാണ് പ്രതി നാടുവിട്ടത്. തുടര്‍ന്ന് ഫോണ്‍വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചന്ദ്രുവിനെ അറസ്റ്റു ചെയ്യാനായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി നല്‍കിയട്ടുണ്ട്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News