• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാ മതിലിന് ഐക്യദാര്‍ഢ്യം; എതിര്‍ക്കുന്നവരുടെ മുന്നില്‍ സംഘ ശക്തിയുടെ മതിലുയര്‍ത്തി പെരുന്നയിലെ വിദ്യാര്‍ത്ഥിനികള്‍

By shahina tn    December 21, 2018   
vanitha-mathil

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകത ഒരോ മലയാളിയും തിരിച്ചറിയുകയാണ്. എതിര്‍ക്കുന്നവരുടെ മുന്നില്‍ സംഘ ശക്തിയുടെ മതിലുയര്‍ത്തി പെരുന്നയിലെ വിദ്യാര്‍ത്ഥിനികള്‍. എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലുള്ള പാതയിലാണ് വിദ്യാര്‍ത്ഥിനികള്‍ കൈകള്‍ കോര്‍ത്ത് വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചത്.

ചങ്ങനാശേരിയിലെ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലെ പാതയോരത്ത് പ്രകടനമായെത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് കൈകോര്‍ത്ത് നവോത്ഥാന മതില്‍ പടുത്തുയര്‍ത്തിയത്. ജനുവരി ഒന്നിന് കേരളമണ്ണില്‍ ഒറ്റമനസോടെ കൈകോര്‍ത്തുനില്‍ക്കാന്‍ പോകുന്ന സ്ത്രീ സമൂഹത്തിനു പുത്തനുണര്‍വാണ് നാടാകെയുള്ള ഈ വിദ്യാര്‍ത്ഥിമുന്നേറ്റം.

എന്‍എസ്എസ് ഹിന്ദുകോളജിലെ വിദ്യാര്‍ത്ഥികളടക്കം മതിലില്‍ പങ്കാളികളായി. നവോത്ഥാന മതിലിനെ നേരെ മുഖം തിരിക്കുന്നവരുടെ മുന്നില്‍ പെണ്‍കരുത്തിന്റെ പോരാട്ട മതിലുയര്‍ന്നപ്പോള്‍ അത് ചരിത്രമായി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News