• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

By shahina tn    December 20, 2018   
NSS

ആലപ്പുഴ: ആലപ്പുഴ നൂറനാട് കുടശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവം. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. കരയോഗാംഗങ്ങളായ വിക്രമന്‍നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആലപ്പുഴ നൂറനാട്ടിലെ കുടശ്ശിനാട് എന്‍എസ്എസ് കരയോഗം ഓഫീസിനു മുന്നിലാണ് റീത്ത് വെച്ചത്. ജി സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലി എന്ന പേരിലാണ് റീത്ത് കണ്ടത്. ഓഫീസിനു മുന്നിലെ കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും അതിന് താഴെയായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തിയ റീത്തും വെച്ചുിരുന്നു.

കരയോഗ മന്ദിരത്തിനു പുറമെ കുടശ്ശിനാട് എന്‍എസ്എസ് ഹൈസ്‌കൂളിലും സമാനമായി കൊടിയുയര്‍ത്തി റീത്ത് വെച്ചിരുന്നു. എന്‍എസ്എസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനപങ്ങളിലും സമാനമായ സംഭവം നടന്നിരുന്നു. എന്‍എസ്എസിനോടും ജനറല്‍ സെക്രട്ടറിയോടുമുള്ള കടുത്ത വിദ്വേഷമാവാം കാരണമെന്നും സംഭവത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാകാമെന്നും എന്‍എസ്എസ് നേരത്തെ പ്രതികരിച്ചിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News