• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചൂട് കൂടുന്നു; സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതാപമേറ്റു

By Web Desk    March 20, 2019   

വയനാട്: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സൂര്യതാപമേറ്റുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കൊല്ലത്ത് ഗൃഹനാഥന്‍ മരിച്ചത് സൂര്യതാപമേറ്റാണെന്ന് സംശയിക്കുന്നു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യതാപമേറ്റുള്ള അപകടങ്ങളുണ്ടായി. ചൂട് കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പുണ്ട്.

കൊല്ലം അയത്തില്‍ പുളിന്താനത്ത് തെക്കതില്‍ പുഷ്പന്‍ ചെട്ടിയാര്‍ സൂര്യതാപമേറ്റാണ് മരിച്ചതെന്നു സംശയിക്കുന്നു. വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 

പത്തനംതിട്ട റാന്നിയിലും രണ്ടു പേര്‍ക്ക് ചൊവ്വാഴ്ച സൂര്യതാപമേറ്റു. പെരുമ്പുഴ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തോട്ടമണ്‍ വടക്കേ തയ്യില്‍ മധു(51), മല്ലപ്പള്ളി മുന്‍ പഞ്ചായത്തംഗം മാത്യൂസ് കല്ലുപുരയ്ക്കല്‍ എന്നിവര്‍ക്കാണ് സൂര്യതാപത്തില്‍ പൊള്ളലേറ്റത്. മാത്യൂസിന് തോളിലും മധുവിന്റെ മുഖത്തുമാണ് പൊള്ളലേറ്റത്. കടുത്ത വെയിലേറ്റതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും പരിക്കേറ്റത്.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ മാലൂരിലും കോഴിക്കോട് കൊയിലാണ്ടിയിലും സൂര്യതാപമേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മാലൂരിലെ തോലമ്പ്ര താറ്റിയാട്ടെ കെ.എം രാജീവനും കൊയിലാണ്ടി ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇരിങ്ങല്‍ ഇടക്കുറിശി ഹൗസില്‍ ബിജേഷിനുമാണ് പൊള്ളലേറ്റത്. ബിജേഷിന് ഡ്യൂട്ടിക്കിടെയാണ് സൂര്യതാപമേറ്റത്. കഴിഞ്ഞ ആഴ്ച പാലക്കാടും മൂന്നു പേര്‍ക്ക് സൂര്യതാപമേറ്റിരുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സമാനമായ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ താപനില വര്‍ധിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നത്. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. 

സൂര്യതാപമേറ്റുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാത, പകല്‍ സമയത്ത് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കുന്നതിന് തൊഴില്‍ സമയം ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണറും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News