• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍; രാമന്‍ ഉപയോഗിച്ച അസ്ത്രങ്ങള്‍ ഗൈഡഡ് മിസൈലിന്റെ ആദ്യരൂപമെന്നും ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ (വീഡിയോ)

By ANSA 11    January 5, 2019   
Andra-University

ജലന്ധര്‍: ടെസ്റ്റ് ട്യൂബ് ശിശുക്കളും ഗയിഡഡ് മിസൈലുകളും ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നാഗേശ്വര്‍ റാവു. മഹാഭാരതത്തിലെയും രാമായണത്തിലെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരമ്മയില്‍ നിന്നാണ് നൂറ് കൗരന്മാര്‍ ഉണ്ടായത്. ഇത് സ്റ്റെം സെല്‍ റിസര്‍ച്ചും ടെസ്റ്റ് ട്യൂബ് വിദ്യയും ഉപയോഗിച്ച് ഉണ്ടായതാണ്. 100 അണ്ഡങ്ങള്‍ മണ്‍കലത്തില്‍ നിക്ഷേപിച്ചു എന്നാണ് മഹാഭാരതത്തില്‍ പറയുന്നത്. അത് ടെസ്റ്റ് ട്യൂബ് ശിശുക്കളല്ലെ എന്നും റാവു ചോദിച്ചു.

രാമന്‍ അസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അസ്ത്രങ്ങള്‍ ശത്രുക്കളെ പിന്‍തുടരുകയും അവരെ അക്രമിച്ചിതിനു ശേഷം രാമന്റെ അടുത്തേക്ക് തിരിച്ച് വരുകയും ചെയ്യുമായിരുന്നു. ഇത് ഗൈഡഡ് മിസൈലുകള്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവാണ് എന്നും റാവു പറഞ്ഞു. 

രാവണന് 24 തരത്തിലുള്ള വിമാനങ്ങള്‍ ഉണ്ടായിരുന്നു. പല വലിപ്പത്തിലുള്ള വിമാനങ്ങള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ലങ്കയില്‍ വിവിധ സ്ഥലങ്ങളില്‍ രാവണന് വിമാനത്താവളങ്ങള്‍ ഉണ്ടായതായും റാവു പറഞ്ഞു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News