• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദളിത് വിരുദ്ധ പരാമര്‍ശം; അറസ്റ്റിലായ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം.

By Web Desk    December 15, 2018   
santhosh

കാസര്‍ഗോഡ്: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ എഴുത്തുക്കാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് കോടതി ജാമ്യം അനുവദിച്ചു. പന്തിഭോജനം എന്ന കഥയെ ആസ്പദമാക്കി കോഴിക്കോട് നടന്ന ചര്‍ച്ചയില്‍  ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു കേസ്.

കോഴിക്കോട് ഡിസി ബുക്ക്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ പന്തിഭോജനം എന്ന കഥയെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സന്തോഷ് ഏച്ചിക്കാനം നടത്തിയ പരാമര്‍ശം ദളിത്വി രുദ്ധമാണെന്ന് ചൂണ്ടി കാട്ടി ഏച്ചിക്കാനം സ്വദേശി ചാപ്പയില്‍ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കേസ്സ് .സംഭവത്താല്‍ സന്തോഷ് മുന്‍കൂര്‍ ജാമ്യത്തിനായി നേരത്തെ ഹൈകോടതിയെ സമീപിച്ചിരു ന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജാരവാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ഇതേ തുടര്‍ന്ന് കാസര്‍ഗോഡ് എസ്സ്എംഎസ്സ് ഡിവൈഎസ്പി ക്ക് മുന്‍പാകെ ഹാജരായി സന്തോഷിന്റെ അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. കസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ സന്തോഷിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News