• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യാ ശ്രമം നടത്തിയ ആള്‍ മരിച്ചു

By Shahina    December 13, 2018   
venugopal

തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ ആള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാളാണ് മരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം കിടക്കുന്ന പന്തലിന് സമീപം ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം വേണുഗോപാല്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ 70 ഓളം പേര്‍ സമരപന്തലില്‍ ഉണ്ടായിരുന്നു. സമരപന്തലിന് എതിര്‍ വശത്തെ ക്യാപിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീ കൊളുത്തിയശേഷമാണ് ഇയാള്‍ സമരപന്തലിലേക്ക് വന്നത്.

 

വേണുഗോപാല്‍ ബിജെപി അനുഭാവിയാണ് എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് വേണുഗോപാല്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News