• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചിയില്‍ ലഹരിമരുന്നുമായി സീരിയല്‍ നടി പിടിയിലായ സംഭവം; അന്വേഷണം ബാംഗ്ലൂരിലേയ്ക്ക്

By shahina tn    December 17, 2018   
aswathy

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി സിനിമ സീരിയല്‍ നടി പിടിയിലായ സംഭവത്തിലെ അന്വേഷണം ബാംഗ്ലൂരിലേയ്ക്ക്. നടി അശ്വതിക്ക് എംഡിഎംഎ ലഹരി മരുന്ന് എത്തിച്ച് നല്‍കിയത് ബാംഗ്ലൂരില്‍ നിന്നുള്ള സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഷാര്‍ജയില്‍ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇവര്‍ പ്രതിയാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. അതിനിടെ ഗള്‍ഫില്‍ വിലക്കുള്ള നടി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഗള്‍ഫില്‍ പോയിരുന്നതായി സൂചന.

നടി അശ്വതി ബാബുവിന്റെ തൃക്കാക്കര പാലച്ചുവടിലെ ഫ്‌ളാറ്റില്‍ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്. ഷാഡോ പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ അശ്വതിയെയും ഡ്രൈവര്‍ ബിനോയിയെയും തൃക്കാക്കര പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ബാംഗ്ലൂരിലേയ് വ്യാപിപ്പിക്കുകയാണ്.

നടിയുടെ മൊബെല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഹരി കടത്ത് സംഘത്തിലേയ്ക്ക് നയിക്കുന്ന ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അശ്വതിയുടെ ഡ്രൈവറും ബോഡി ഗാര്‍ഡുമായ ബിനോയിയാണ് ഇവര്‍ക്ക് വേണ്ടി ലഹരിമരുന്ന് എത്തിച്ചത്. നടി ലഹരി മരുന്ന് ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വാട്ട് സാപ്പ് ശബ്ദ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അശ്വതിയുടെ ഫ്‌ളാറ്റില്‍ സ്ഥിരമായിയെത്തിയിരുന്ന ആറു പേരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേ സമയം 2015ല്‍ ഷാര്‍ജയില്‍ 35 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസില്‍ അശ്വതിക്ക് വിലക്കുണ്ട്. ഇതിനിടെ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് അശ്വതി സെപ്തംബറില്‍ ഒമാന്‍ വഴി ഗള്‍ഫ് സന്ദര്‍ശനം നടത്തിയതിനുള്ള തെളിവുകള്‍ പുറത്തുവന്നു. സെപ്തംബര്‍ 20ന് ഒമാനിലേക്കും ഒക്ടോബര്‍ ഒന്നിന് തിരിച്ചും യാത്ര ചെയ്തതിനുള്ള രേഖകളാണ് പുറത്തുവന്നത്. ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി നല്‍കിയത്. തൃക്കാക്കര എസ്‌ഐ ഷാജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News