• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വീട്ടമ്മ മുറിക്കുള്ളിൽ കഴുത്തറുത്തു മരിച്ച നിലയിൽ...

By anju    December 12, 2018   
crime

കരുനാഗപ്പള്ളി:വീട്ടമ്മയെ മുറിക്കുള്ളിൽ കഴുത്തറുത്തും കൈ ഞരമ്പു മുറിച്ചും മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർൈസക്കിൾ മുക്കിനു തെക്കുഭാഗത്ത് അശ്വതിഭവനത്തിൽ ശ്രീകുമാരിയെയാണു (48) സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

രാവിലെ വീടിനു പുറത്ത് ആരെയും കാണാത്തതിനെ തുടർന്നു സമീപത്തുള്ളവർ അന്വേഷിച്ച് എത്തിയപ്പോഴാണു  മൃതദേഹം കണ്ടത്. വീടിന്റെ പുറത്തേക്കുള്ള വാതിലും മുറിയിലെ വാതിലും അകത്തുനിന്നു പൂട്ടിയനിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു രക്തം പുരണ്ട വെട്ടുകത്തിയു ശ്രീകുമാരിയുടേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു....

സിറ്റി പൊലീസ് കമ്മിഷണർ വി.കെ.മധു, എസിപി ബി.വിനോദ്, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളജിലേക്കു കൊണ്ടുപോയി. സ്ഥലത്തില്ലാതിരുന്ന ഭർത്താവ് അനിൽകുമാറിനെ ജോലി സ്ഥലത്തുനിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരംവെട്ടു തൊഴിലാളിയായ അനിൽകുമാർ ദിവസവും പുലർച്ചെ വീട്ടിൽ നിന്നു ജോലിക്കായിജോലിക്കായി പോകുകയാണ് പതിവ്...

ഇന്നലെയും ഭാര്യ നൽകിയ കാപ്പിയും കുടിച്ചു പോയതാണെന്നും സംഭവത്തെക്കുറിച്ചു തനിക്ക് ഒന്നുംഅറിയില്ലെന്നും അനിൽകുമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മകൻ ദേവൻ ക്ഷേത്ര പൂജകൾക്കായി പോയിരുന്നു. മകൾ അശ്വതി ഭർതൃവീട്ടിലാണ്. അനിൽകുമാർ തൊഴിൽ ആവശ്യത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെടുത്തു. കട ബാധ്യത കാരണം മരിക്കുകയാണെനും മറ്റാർക്കും പങ്കില്ലെന്നും സൂചിപ്പിച്ചു കൊണ്ടുള്ള കത്താണു പൊലീസ് കണ്ടെടുത്തത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News