• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വ്യവസ്ഥകള്‍ ലംഘിച്ചു; സ്റ്റേഷനില്‍ ഒപ്പിടാന്‍ ചെന്നില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി.

By Shahina    December 15, 2018   
Rahul-Eswerr

കൊച്ചി: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് കോടതി നടപടി സ്വീകരിച്ചത്. ശബരിമലയിലെ തുലാമാസ പൂജാ സമയത്തെ അക്രമവുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കര്‍ശന ഉപാധികളോടുകൂടിയായിരുന്നു കേസില്‍ രാഹുലിന് ജാമ്യം അനുവധിച്ചിരുന്നത്. 

രണ്ടാഴ്ച്ച കൂടുമ്പോള്‍ പമ്പ പൊലിസ് സ്റ്റേഷനില്‍ വന്ന് ഒപ്പിടണം എന്ന ഉപാധിയടക്കം ഒമ്പതോളം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം നല്‍കിയത്. എന്നാല്‍ ഈ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി പൊലിസ് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം റദ്ദാക്കുകയും രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യുവാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍ ഏതാനും മണിക്കൂര്‍ താമസിച്ച് എത്തിയതിനാണ് വ്യവസ്ഥ ലംഘിച്ചു എന്നു പറയുന്നതെന്നും പൊലിസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും ഇതിനെതിരെ തിങ്കളാഴ്ച്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News