• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
01:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉള്ളിയുടെ വിലയിടിവില്‍ പ്രതിഷേധം; ദുരിതാശ്വാസ നിധിയിലേക്ക് കര്‍ഷകന്‍ അയച്ചുകൊടുത്ത തുക പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചു.

By Shahina    December 13, 2018   
relief fund

ദുരിതാശ്വാസ നിധിയിലേക്ക് പ്രതിഷേധമായി കര്‍ഷകനയച്ച തുക തിരികെ അയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ സഞ്ജയ് സേത്ത് എന്ന കര്‍ഷകനാണ് ഉള്ളി കിലോയ്ക്ക് വെറും 1.40 രൂപക്ക് വില്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തുക അയച്ചുകൊടുത്തത്. എന്നാല്‍ ഈ തുക പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയക്കുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന തുക ഒരു രൂപയാണെങ്കില്‍പ്പോലും സ്വീകരിക്കണമെന്നിരിക്കെയാണ് കര്‍ഷകന്‍ അയച്ചുകൊടുത്ത 1064 രൂപ തിരിച്ചയച്ചിരിക്കുന്നത്. .

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയുമായി സംവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത കര്‍ഷകനാണ് സഞ്ജയ്. നവംബര്‍ 29നാണ് നിപാദിലെ പോസ്റ്റ് ഓഫീസില്‍ നിന്നും പണം അയച്ചത്. താന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും കര്‍ഷകരുടെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് പണമയച്ചതെന്നും സഞ്ജയ് പറഞ്ഞു. സഞ്ജയുടെ പ്രതിഷേധം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിനാല്‍ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യത്തെ കര്‍ഷകര്‍. മഹാരാഷ്ട്രയിലെ രാജേന്ദ്ര ബെവക എന്ന കര്‍ഷകന് മാസങ്ങളോളം കൃഷിചെയ്ത വഴുതനങ്ങക്ക് ലഭിച്ചത് കിലോയ്ക്ക് വെറും ഇരുപത് പൈസയാണ്. ജലസേചനത്തിനും വളങ്ങളുംകീടനാശിനികളും വാങ്ങിയ തുക പോലും തിരിച്ചു നല്‍കാന്‍ ഉല്‍പന്നങ്ങള്‍ വിറ്റ കിട്ടിയ തുക കൊണ്ട് തികയുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News