• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെയ്ക്കൊപ്പം, ജയിച്ചത് കോഹ്‍ലിയുടെ പിടിവാശി’.

By Shahina    December 13, 2018   
sports-virat

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ നീക്കി രവി ശാസ്ത്രിയെ കൊണ്ടുവന്നിട്ട് വർഷം ഒന്നായെങ്കിലും കെട്ടടങ്ങാതെ വിവാദക്കൊടുങ്കാറ്റ്. കുംബ്ലെയെ മാറ്റി പകരം  രവി ശാസ്ത്രിയെ പരിശീലകസ്ഥാനത്തു നിയമിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിലവിലുള്ള നിലവിലുള്ള നിയമങ്ങൾ കാറ്റിൽപ്പറത്തിയെന്ന ആരോപണവുമായി ഇടക്കാല ഭരണസമിതി (സിഒഎ) അംഗം ഡയാന എഡുൽജി രംഗത്തെത്തി. കുംബ്ലെയെ കുറ്റപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിക്ക് തുടർച്ചയായി മെസേജുകൾ അയച്ചിരുന്നതായും എഡുൽജി വെളിപ്പെടുത്തി.

ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള അഭിപ്രായ ഭിന്നതകൾ ചൂണ്ടിക്കാട്ടി ഒരു വർഷം മുൻപാണ് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. കുംബ്ലെയുടെ പരിശീലന രീതികളോട് കോഹ്‍ലിക്ക് എതിർപ്പുണ്ടെന്നും അദ്ദേഹം പരിശീലകനായി തുടരുന്നതിൽ ക്യാപ്റ്റനു ബുദ്ധിമുട്ടുണ്ടെന്നും ബിസിസിഐഅറിയിച്ചതിനെ തുടർന്ന് കുംബ്ലെ സ്ഥാനമൊഴിയുകയായിരുന്നു.

2017ലെ ചാംപ്യൻസ് ട്രോഫി വരെയായിരുന്നു കുംബ്ലെയുമായുള്ള കരാറെങ്കിലും പുതിയ പരിശീലകനെ തിരഞ്ഞ് മേയ് മാസം ഒടുവിൽത്തന്നെ ബിസിസിഐ പരസ്യം നൽകിയിരുന്നു. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തിയ ഉടനെയായിരുന്നു ഇത്.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച അഞ്ചു പേർക്കൊപ്പം കുംബ്ലെയ്ക്കും ബിസിസിഐ ‘നേരിട്ടുള്ള’ പ്രവേശനം അനുവദിച്ചിരുന്നു. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കു ചുക്കാൻ പിടിച്ചത് സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവർ ഉൾപ്പെട്ട ബിസിസിഐ ഉപദേശക സമിതിയായിരുന്നു. കുംബ്ലെയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ ഇടക്കാല ഭരണസമിതിയുടെ ഇടപെടലിനഅറെ അടിസ്ഥാനത്തിൽ കോഹ്‍ലിയുമായി ഉപദേശക സമിതി ചർച്ച നടത്തിയിരുന്നു. എന്നാൽ, കുംബ്ലെ വേണ്ട എന്ന നിലപാടിൽ കോഹ്‍ലി ഉറച്ചുനിന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News