• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അന്താരാഷ്ട്ര കോൺഫറൻസ് ഇന്നുമുതൽ

By shahina tn    December 17, 2018   
international conference

എൽ ബി എസ് എഞ്ചിനീയറിംഗ് കോളജിന്റെ രജത ജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി, എല്ലാ വർഷവും നടത്തി വരുന്ന ദേശീയ കോൺഫറൻസ് ഈ വർഷം അന്താരാഷ്ട്ര കോൺഫറൻസ് ആയി ഇന്നും നാളെയും (ഡിസംബർ 18,19) നടത്തും. ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന ആശയങ്ങളെ കുറിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50ഓളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉദ്ഘാടനം  ഇന്ന്(18) രാവിലെ 10 മണിക്ക് നീലേശ്വരം നളന്ദ റിസോർട്ടിൽ കേരള യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോ ഇൻഫോമാറ്റിക്‌സ് വിഭാഗം തലവൻ ഡോ. അച്യുത്ശങ്കർ എസ്. നായർ നിർവ്വഹിക്കും. തുടർന്ന് എഞ്ചിനീയറിംഗ് മേഖലയിലെ വിദഗ്ദർ ക്ലാസുകളെടുക്കും. ഉത്തരമലബാറിന്റെ തനതായ കലാസൃഷ്ടികളുൾപ്പെടുത്തിക്കൊണ്ടുള്ള വിദ്യാർഥികളുടെ കലാസന്ധ്യ ഇന്ന്് വൈകീട്ട് നടത്തും. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News