• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അംബാനിയെ സഹായിച്ചത് മോദി തന്നെ; റഫാല്‍ അഴിമതിയില്‍ സിഎജി റിപ്പോര്‍ട്ടില്‍ സംശയം: രാഹുല്‍ ഗാന്ധി.

By Shahina    December 15, 2018   
Rahul-Ganghi

ദില്ലി: റഫാല്‍ ഇടപാടില്‍ സുപ്രിംകോടതി വിധി പ്രഖ്യാപിച്ച ശേഷവും അഴിമതി നടന്നിട്ടുണ്ടെന്ന വാദവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. സുപ്രിംകോടതി വിധി പറഞ്ഞത് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെഇതുവരെ ആരും കണ്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അംബാനിയെ സഹായിച്ചത് മോദി തന്നെയാണെന്ന് താന്‍ തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

റഫാല്‍ ഇടപാടില്‍ സുപ്രിംകോടതി പരാമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടില്‍ സംശയമുണ്ട്. 526 കോടിയായിരുന്ന വിമാനങ്ങളുടെ വില 1600 കോടിയായി മാറിയത് എങ്ങനെ എന്നതാണ് തന്റെ ചോദ്യമെന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരും അനില്‍ അംബാനിയുടെ റിലൈന്‍സ് ഗ്രൂപ്പുംരാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ തള്ളി.

റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് ജനുവരി അവസാനമേ തയ്യാറാകുകയുള്ളു. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രതിരോധ മന്ത്രാലയവുമായി നടത്തേണ്ട ചര്‍ച്ച ഇത് വരെ നടത്തിയിട്ടില്ല. റാഫേല്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പബ്ലിക്പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നതായി ഇന്നലത്തെ സുപ്രിം കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു.

റഫാല്‍ യുദ്ധ വിമാനങ്ങളുടെ വില കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിച്ചെന്നും അതിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു നല്‍കിയെന്നും ഇന്നലെ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News