• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

2022ല്‍ ഇന്ത്യയില്‍ എട്ട് ശതമാനം സാമ്പത്തിക പുരോഗതി കൊണ്ട് വരും; പുതിയ ഇന്ത്യയുടെ മാറ്റത്തിന്റെ രൂപരേഖയുമായി നീതി ആയോഗ്

By shahina tn    December 20, 2018   
NITI-AYOG

ദില്ലി: 2022ല്‍ ഇന്ത്യയെ എട്ട് ശതമാനം സാമ്പത്തിക പുരോഗതിയുള്ള രാജ്യമായി മാറ്റിയെടുക്കാനാവുമെന്ന് നീതി ആയോഗ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കാനായി രാജ്യത്തിന്റെ നികുതി വരുമാനം ജിഡിപിയുടെ 22ശതമാനമായി ഉയര്‍ത്തണമെന്നും നീതി ആയോഗ് കണ്ടെത്തി. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനമാകുമ്പോഴേക്കും രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി നീതി ആയോഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വികസന ലക്ഷ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മാറ്റത്തിന്റെ പുതിയ ഇന്ത്യക്കായുള്ള വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പെട്ട നീതി ആയോഗിന്റെ വികസന രേഖ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പുറത്ത് വിട്ടത്. 2022 ആവുമ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിലേക്കെത്തിക്കാനാണ് നീതി ആയോഗിന്റെ ലക്ഷ്യം.

2022ലാണ് ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ നാല് ലക്ഷം ഡോളര്‍ വലുപ്പമുള്ള രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിനൊപ്പം ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിനും നിയന്ത്രണങ്ങള്‍ക്കുമായി പ്രത്യേക സംവിധാനം വേണമെന്നും പദ്ധതി രേഖയില്‍ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News