• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:34 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഷ്ട്രീയ പ്രാതിനിധ്യം ഇല്ലാതെ മിസോറാം വനിതകള്‍; മത്സരിച്ച 15 സീറ്റിലും വിജയിച്ചില്ല.

By Shahina    December 14, 2018   
mizoram

ഐസ്‌വാള്‍: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചെങ്കിലും എല്ലാവരും പരാജയമാണ് ഏറ്റുവാങ്ങിയത്. 209 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ 15 വനിത സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 7,07,395 സമ്മതിദായകരില്‍6,20,332 സമ്മതിദായകരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്.

ആകെ 40 മണ്ഡലങ്ങളാണ് മിസോറാമില്‍ ഉള്ളത്. ഇതില്‍ 21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. പുരുഷ മേധാവിത്വമുള്ള മിസോറാമില്‍ വനിതകളെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാത്തതാണ് പരാജയത്തിന്റെ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

40 അംഗ സഭയില്‍ 26 സീറ്റുകളില്‍  മിസോ നാഷണല്‍ വിജയിച്ചു. ഒരു സീറ്റില്‍ മാത്രമാണ് ബിജെപി ജയിച്ചത്. 14,482 വോട്ടുകളാണ് 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കുമായി ലഭിച്ചത്. സോറം പീപ്പിള്‍ മൂവ്‌മെന്റിന്റെ ലാല്‍റിന്‍പുയ് ആണ് എറ്റവും കൂടുതല്‍ വോട്ടു നേടിയത്. 3,991 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News