• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
12:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോടതി മുറിയില്‍ പുലി; ഞെട്ടിത്തരിച്ച ജഡ്ജിയും ജീവനക്കാരും ജീവനും കൊണ്ടോടി.

By Shahina    December 15, 2018   
leopard

അഹമ്മദാബാദ്: ജഡ്ജിയെയും അഭിഭാഷകരെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കോടതിയില്‍ പുലിയിറങ്ങി. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ കോടതി കെട്ടിടത്തിലാണ് പരിഭ്രാന്തി പരത്തി പുലിയിറങ്ങിയത്. ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു കോടതി കെട്ടിടത്തിലേക്ക് പുലി പ്രവേശിച്ചത്. കോടതി നടപടികള്‍ നടന്നു വരികയായിരുന്ന സമയമായതിനാല്‍ ജഡ്ജിയും അഭിഭാഷകരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ കോടതിയിലുണ്ടായിരുന്നു. പുലിയെ കണ്ടതോടെ എല്ലാവരും ഭയന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു.

കോടതിയിലെ ഒരു മുറിയില്‍ കയറിയ പുലിയെ ജീവനക്കാര്‍ ചേര്‍ന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് രാത്രിയോടെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പുലിയെ പിടികൂടുകയായിരുന്നു. സമീപത്തെ വനത്തില്‍ നിന്നുമാണ് പുലി എത്തിയതെന്നാണ് നിഗമനം. ഇത് രണ്ടാം തവണയാണ് ഗുജറാത്തില്‍ ഒരുപൊതുസ്ഥാപനത്തില്‍ പുലി ഇറങ്ങുന്നത്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News