• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദില്ലിയില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍; സംഭവം നിര്‍ഭയയുടെ ആണ്ടോര്‍മ്മയുടെ വേളയില്‍

By Web Desk    December 17, 2018   
rape

ദില്ലി: രാജ്യം നടുങ്ങിയ നിര്‍ഭയ മാനഭംഗത്തിന് ആറ് വര്‍ഷം തികയുന്ന വേളയില്‍ ദില്ലിയില്‍ വീണ്ടും പീഡനം. ദില്ലിയിലെ ദ്വാരകയില്‍ മൂന്ന് വയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സുരക്ഷാ ഉദ്യോഗസ്ഥനായ റണ്‍ജീത്(40) ആണ് മാതാപിതാക്കളില്ലാതിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീടിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റണ്‍ജീത് താമസിച്ചിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ പുറത്ത്‌പോയ സമയം നോക്കിയാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ പ്രതിയെ തല്ലിച്ചതച്ചതിന് പൊലീസിന് കൈമാറിയത്. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങളില്‍ ദില്ലി മുന്നിലാണ്. രാജ്യം വിതുമ്പിയ നിര്‍ഭയ കടന്നുപോയിട്ട് ആറ് വര്‍ഷം തികയുന്ന വേളയിലും ഇത്തരം കേസുകളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് നിര്‍ഭയ ക്രൂരമായ പീഡനത്തിനിരയായത്. ഇന്നലെ നിര്‍ഭയയ്ക്ക് ആറാണ്ടിന്റെ നീറുന്ന ഓര്‍മയായിരുന്നു. ഇപ്പോഴും തന്റെ മകള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് അമ്മ ആശ ദേവി പറഞ്ഞു. അവളെ പിച്ചിച്ചീന്തിയവര്‍ ഇപ്പോഴും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നത് ഇവിടത്തെ നിയമ സംവിധാനത്തിന്റെ പോരായ്മയെന്നും അവര്‍ കുറ്റപ്പെടുത്തി.

സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലൂടെയാവണം നിര്‍ഭയയുടെ ഓര്‍മ്മ നമ്മുടെ മനസ്സുകളില്‍ നിലനില്‌ക്കേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News