• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
09:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മനിതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ എത്തിച്ച സംഭവം; പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

By ANSA 11    January 8, 2019   
kerala-highcourt(2)

കൊച്ചി: ശബരിമലയില്‍ മനിതി സംഘത്തെ സ്വകാര്യ വാഹനത്തില്‍ എത്തിച്ച സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പൊലീസ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ച കോടതി വാഹനങ്ങള്‍ കടത്തിവിടരുതെന്ന ഉത്തരവ് ലംഘിച്ചതെന്തിനെന്നും ചോദിച്ചു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി പൊലീസിനെതിരെ വിമര്‍ശന മുന്നയിച്ചത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്തടിസ്ഥാനത്തിലാണ് ഉത്തരവ് പൊലീസ് ലംഘിച്ചതെന്ന് കോടതി ചോദിച്ചു. ശബരിമല ആര്‍ക്കും പ്രതിഷേധിക്കാനുള്ള വേദിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ മലകയറിയതിനു പിന്നില്‍ രഹസ്യ അജന്‍ഡ ഉണ്ടോ എന്ന് കോടതി ആരാഞ്ഞു. 

സര്‍ക്കാരിന് അജന്‍ഡ ഉണ്ടെന്ന് പറയുന്നില്ല, എന്നാല്‍ അജന്‍ഡ ഉള്ളവരെ തിരിച്ചറിയാന്‍ കഴിയണം. ആരുടെയെങ്കിലും നിര്‍ബന്ധപ്രകാരമാണോ യുവതികള്‍ എത്തിയതെന്നും കോടതി ചോദിച്ചു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ ത്തി വിട്ടതില്‍ കോടതി വിധിയുടെ ലംഘനമുണ്ടോയെന്നത് സംബസിച്ച് പൊലീസ് ബുധനാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News