• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:44 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

താല്‍ക്കാലിക നിയമന കാലാവധി പെന്‍ഷന്‍; ഹൈക്കോടതി വിധി നടപ്പിലാക്കിയാല്‍ അടച്ച് പൂട്ടേണ്ടി വരും എന്ന് കെഎസ്ആര്‍ടിസി

By ANSA 11    January 10, 2019   
ksrtc-1

ദില്ലി: താല്‍ക്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന്‍ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയാല്‍ അടച്ച് പൂട്ടേണ്ടി വരും എന്ന് കെഎസ്ആര്‍ടിസി. താല്‍ക്കാലിക ജീവനക്കാരായി നിയമിക്കപ്പെട്ട് പിന്നീട് സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ക്ക് താല്‍ക്കാലിക സേവനം കൂടി കണക്കില്‍പ്പെടുത്തി പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി വിധിയിലാണ് കെഎസ്ആര്‍ടിസി പ്രതികരിച്ചത്.

വിധി നടപ്പിലാക്കുമ്പോള്‍ 428 കോടി രൂപയോളം ബാധ്യത വരും എന്ന് വ്യക്തമാക്കി കെ എസ് ആര്‍ടിസിസുപ്രീം കോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തു. പ്രതിമാസം 110 കോടി രൂപാ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. കോടികളുടെ നഷ്ടത്തില്‍ ആണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ച് പൂട്ടിക്കൂടെ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

 

Tags: kerala ksrtc
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News